ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപി ടിക്കറ്റ് കൗണ്ടറിൽ ടൈൽ പൊട്ടിക്കിടക്കുന്നതിനെത്തുടർന്ന് രോഗികളുടെ കാലുതട്ടി മുറിയുന്നു.
ഒപി കൗണ്ടറിന് സമീപം പ്രവർത്തിക്കുന്ന പേവിഷബാധ പ്രതിരോധ കുത്തിവയ്പ് മുറിയുടെ മുൻവശത്തായാണ് ടൈൽസ് പൊട്ടിയിരിക്കുന്നത്. മാസങ്ങളായി ടൈൽസ് പൊട്ടി കിടക്കാൻ തുടങ്ങിട്ട്. ഇതു വഴി സഞ്ചരിക്കുന്നവർ ടൈൽസ് പൊട്ടിയ ഭാഗത്ത് തട്ടിവീഴുന്നതും കാല് മുറിയുന്നതും പതിവായിരിക്കുകയാണ്. ആശുപത്രി വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ടൈൽസ് പൊട്ടിയ നിലയിലും ഇളകിയ നിലയിലുമാണ്.